Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ(24-09-2019)

October 25, 2019
Google News 5 minutes Read

മലപ്പുറത്ത് ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

മലപ്പുറം താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. താനൂർ അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്. കൊലപാതകത്തിനു പിന്നിൽ സിപിഐമ്മിന്റെ രാഷ്ട്രീയ വിരോധമാണന്ന് മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം.

മലപ്പുറത്ത് ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

പുതിയ സെലക്ഷൻ കമ്മിറ്റിയിൽ വലിയ പ്രതീക്ഷകളുണ്ട്; സഞ്ജു ട്വന്റിഫോറിനോട്

കാത്തിരിപ്പിനൊടുവിൽ വീണ്ടും ഇന്ത്യൻ കുപ്പായത്തിൽ കളിക്കാൻ ഇറങ്ങുന്നതിന്റെ ആവേശത്തിലാണ് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഏത് ഫോർമാറ്റിലും കളിക്കാൻ തയാറാണെന്നും സഞ്ജു സാംസൺ വ്യക്തമാക്കി

പുതിയ സെലക്ഷൻ കമ്മിറ്റിയിൽ വലിയ പ്രതീക്ഷകളുണ്ട്; സഞ്ജു ട്വന്റിഫോറിനോട്

‘വട്ടിയൂർക്കാവിലെ വിജയം പുതിയ ദിശാസൂചിക; ജാതിമത സങ്കുചിത ശക്തികൾക്ക് വേരോട്ടമില്ലെന്ന് തെളിഞ്ഞു’: മുഖ്യമന്ത്രി

വട്ടിയൂർക്കാവിലെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവിയുടെ ദിശാസൂചികയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിമത സങ്കുചിത ശക്തികൾക്ക് കേരളത്തിൽ വേരോട്ടമില്ലെന്ന് തെളിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘വട്ടിയൂർക്കാവിലെ വിജയം പുതിയ ദിശാസൂചിക; ജാതിമത സങ്കുചിത ശക്തികൾക്ക് വേരോട്ടമില്ലെന്ന് തെളിഞ്ഞു’: മുഖ്യമന്ത്രി

ഉപതെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ

ഉപതെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തില്‍

അരൂരിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചു

അരൂരിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1955 വോട്ടുകളുട ഭൂരിപക്ഷത്തിനാണ് ഷാനിമോൾ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

അരൂരിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചു

മഞ്ചേശ്വരത്ത് എംസി കമറുദ്ദീന് വിജയം

മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എംസി കമറുദ്ദീന് വിജയം. 7923 വോട്ടുകൾക്കാണ് കമറുദ്ദീൻ വിജയക്കൊടി നാട്ടിയത്. മഞ്ചേശ്വരം സ്വദേശിയായ ശങ്കർ റൈയെ കളത്തിലിറക്കിയിട്ടും മണ്ഡലം പിടിക്കാൻ ഇടതുപക്ഷത്തിനായില്ല.

23 വർഷമായി കോൺഗ്രസ് കുത്തകയായിരുന്ന കോന്നി ഇത്തവണ ചുവപ്പണിഞ്ഞു; അട്ടിമറി വിജയം നേടി കെയു ജനീഷ് കുമാർ

23 വർഷമായി കോൺഗ്രസ് കുത്തകയായിരുന്ന കോന്നി ഇത്തവണ ചുവപ്പണിഞ്ഞു; അട്ടിമറി വിജയം നേടി കെയു ജനീഷ് കുമാർ

എറണാകുളത്ത് ടിജെ വിനോദ് വിജയിച്ചു

എറണാകുളത്ത് ടിജെ വിനോദ് വിജയിച്ചു. 4066 ആണ് ടിജെ വിനോദിന്റെ നിലവിലെ ലീഡ്. നിർണായക നീക്കങ്ങൾക്കാണ് എറണാകുളം നിയമസഭാ മണ്ഡലം സാക്ഷ്യം വഹിച്ചത്.

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ അൽപ്പസമയത്തിനകം; ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ

ഒരുക്കങ്ങളെല്ലാം പൂർണം. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ അൽപ്പസമയത്തിനകം ആരംഭിക്കും. രാവിലെ എട്ട് മണിയോടെ വോട്ടണ്ണൽ ആരംഭിക്കും.എട്ടരയോടെ ആദ്യഫല സൂചനകൾ പുറത്തുവരും. പോളിംഗ് ശതമാനം കുറഞ്ഞതിലെ ആശങ്കയുണ്ടെങ്കിലും മുന്നണികളെല്ലാം ശുഭപ്രതീക്ഷയിലാണ്.

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ അൽപ്പസമയത്തിനകം; ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here