ഇന്നത്തെ പ്രധാന വാർത്തകൾ (21-11-2019)

ഷഹ്‌ലയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
സുൽത്താൻ ബത്തേരിയിൽ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്‌ല ഷെറിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് രാഹുൽ കത്തയച്ചു.
ഷഹ്‌ലയുടെ മരണം അതീവ ഗൗരവകരം; അനാസ്ഥ കാട്ടിയവർക്കെതിരെ യുക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
സുൽത്താൻ ബത്തേരിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം അതീവ ഗൗരവകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്കെതിരെ യുക്തമായ നടപടി ഉറപ്പാക്കാൻ ഇടപെടുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിക്കുള്ളിൽവച്ച് പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്‌കൂളിന് കുറ്റകരമായ വീഴ്ചപറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്.
പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; ഡോക്ടർക്ക് സസ്‌പെൻഷൻ
സുൽത്താൻ ബത്തേരി ഗവ. സർജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് സസ്‌പെൻഷൻ.
വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവം; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു
വയനാട് ബത്തേരി പുത്തൻകുന്നിൽ സ്‌കൂളിൽവച്ച് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ അധ്യാപകൻ ഷാജിലിന് സസ്‌പെൻഷൻ. മറ്റ് അധ്യാപകർക്ക് മെമ്മോ നൽകിയിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി.
വയനാട് ബത്തേരി പുത്തൻകുന്നിൽ സ്‌കൂളിൽവച്ച് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ. പൂട്ടിയിട്ട സ്റ്റാഫ് റൂം നാട്ടുകാർ അടിച്ചുതകർത്തു.
വാളയാർ കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
വാളയാർ കേസിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കേസിൽ പ്രതികളെ വെറുതെ വിട്ട നടപടി വിശദമായി അന്വേഷിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വിജിലൻസ് ട്രൈബ്യൂണൽ മുൻ ജഡ്ജി എസ് ഹനീഫയ്ക്കാണ് അന്വേഷണ ചുമതല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ജുഡീഷ്യൽ അന്വേഷണം നടത്തുന്നതിനോട് എതിർപ്പില്ല; വാളയാർ പെൺകുട്ടികളുടെ അമ്മ ട്വന്റിഫോറിനോട്
വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതിനോട് എതിര്‍പ്പില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു. അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.
പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുൻപ് ബലം ഉറപ്പാക്കാനുള്ള ഭാരപരിശോധന നടത്തണം : ഹൈക്കോടതി
പാലാരിവട്ടം മേൽപാലം പൊളിച്ചു പണിയാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി. പാലം പൊളിക്കുന്നതിന് മുൻപ് ബലം ഉറപ്പാക്കാനുള്ള ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം ഭാരപരിശോധന നടത്തി റിപ്പോർട്ട് നൽകണം. പാലം നിർമാണക്കമ്പനിയായ ആർഡിഎസ് പ്രൊജക്ട്‌സ് അടക്കം 5 പേർ നൽകിയ ഹർജികളിലാണ് കോടതി ഉത്തരവ്. പരിശോധനയ്ക്കുള്ള ചിലവ് ആർഡിഎസ് കമ്പനി വഹിക്കണമെന്നും കോടതി നിർദ്ദേശിച്ചു.പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുൻപ് ബലം ഉറപ്പാക്കാനുള്ള ഭാരപരിശോധന നടത്തണം : ഹൈക്കോടതി
കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ്; വെടിവയ്പ്പ് ആസൂത്രണം ചെയ്തത് സിനിമാ നിർമാതാവ്
കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ നിർണായക വഴിത്തിരിവ്. വെയിവയ്പ്പ് ആസുത്രണം ചെയ്തത് സിനിമാ നിർമാതാവ് അജാസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇടി ഗൂഡാലോചന എന്നീ ചിത്രങ്ങളുടെ നിർമാതാവാണ് അജാസ്.
അയോധ്യ, ശബരിമല വിധികളെ രൂക്ഷമായി വിമർശിച്ച് പ്രകാശ് കാരാട്ട്
അയോധ്യ, ശബരിമല സുപ്രിം കോടതി വിധികളെ രൂക്ഷമായി വിമർശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌യുടെ കാലത്ത് വിശ്വാസവും മറ്റുകാര്യങ്ങളും ഭൂരിപക്ഷവാദത്തിന് സന്ധി ചെയ്തെന്നാണ് ആരോപണം. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ നുഴഞ്ഞുകയറ്റത്തിൽ നിന്ന് സുപ്രിം കോടതിയും അന്യമല്ലെന്ന് അദ്ദേഹം ‘സുപ്രിം കോടതിയിൽ സംഭവിക്കുന്നതെന്ത്’ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിൽ പറയുന്നു.
വാടക ഗർഭധാരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ബിൽ ഇന്ന് രാജ്യസഭ പാസാക്കും
വാടക ഗർഭധാരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ബിൽ ഇന്ന് രാജ്യസഭ പാസാക്കും . വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട അനാരോഗ്യ പ്രവണതകൾ തടയാൻ ലക്ഷ്യമിടുന്ന ബില്ലിൽ കർശന വ്യവസ്ഥകൾ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here