Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (22-11-2019)

November 22, 2019
Google News 1 minute Read

ഷഹ്‌ല ഷെറിന്റെ മരണം; മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

സുൽത്താൻ ബെത്തേരിയിൽ ക്ലാസ് മുറിയിൽവച്ച് വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

അപൂർവരോഗവുമായി മല്ലിടുന്ന കുഞ്ഞിനെ അമൃത ഹോസ്പിറ്റലിൽ എത്തിച്ചു

നവജാത ശിശുവുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് കൊച്ചി അമൃത ആശുപത്രിയിൽ എത്തി. മുഹമ്മദ് ശിഹാബ് എന്ന കുഞ്ഞുമായി 5 മണിയോടെ കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് ആംബുലൻസ് 8.30 ഓടെ അമൃതയിലെത്തി. ട്വന്റിഫോർ വാർത്തയെ തുടർന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഓഫീസ് ഇടപെട്ടാണ് കുഞ്ഞിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്.

‘ക്ലാസിലെ ചെരുപ്പുപയോഗം വിലക്കരുത്; പാഴ് വസ്തുക്കൾ നീക്കം ചെയ്യണം’; സ്‌കൂളുകൾക്ക് ഡിപിഐയുടെ സർക്കുലർ

സുൽത്താൻ ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിൻ ക്ലാസ് മുറിയിൽവച്ച് പാമ്പ് കടിയേറ്റ് മരണപ്പെട്ട പശ്ചാത്തലത്തിൽ സ്‌കൂളുകൾക്ക് ഡിപിഐയുടെ സർക്കുലർ. ക്ലാസിൽ ചെരുപ്പുപയോഗം വിലക്കരുതെന്നും സ്‌കൂൾ അങ്കണത്തിനകത്തെ പാഴ് വസ്തുക്കൾ നീക്കം ചെയ്യണമെന്നും സർക്കുലറിൽ പറയുന്നു.

മരടിലെ ആൽഫ സെറീൻ ഫ്‌ളാറ്റ് പൊളിക്കുന്നത് താത്ക്കാലികമായി നിർത്തിവച്ചു

മരടിലെ ആൽഫ സെറീൻ ഫ്‌ളാറ്റ് പൊളിക്കുന്നത് താത്ക്കാലികമായി നിർത്തിവച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് സബ് കളക്ടറുടെ തീരുമാനം. ഫ്‌ളാറ്റിലെ അനുബന്ധ കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്ന് സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. അതേസമയം മരട് ഫ്‌ളാറ്റ് നിർമാണ കേസിൽ ജയിൻ ഹൗസിങ് ഉടമ സന്ദീപ് മേത്ത മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.

ഷഹ്‌ല ഷെറിന്റെ മരണം; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

ബത്തേരിയിൽ സ്‌കൂൾ വിദ്യാർത്ഥി പാമ്പുകടിയേറ്റു മരിണപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറാകും അന്വേഷണം നടത്തുക.

ഷഹ്‌ല ഷെറിന്റെ മരണം: ഒത്തൊരുമിച്ച് പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടകള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ലാത്തിവിശി. കെഎസ്‌യു, എഫ്എഫ്‌ഐ, എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

വയനാട് കളക്ടറേറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കളക്ടറേറ്റിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് പൊലീസ് ലാത്തി വീശി.

പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം: വയ്യാതാകുന്ന കുട്ടികളെ അധ്യാപകർ ആശുപത്രിയിലെത്തിക്കുന്ന പതിവില്ലെന്ന് സഹപാഠി ട്വന്റി ഫോറിനോട്

വയനാട് സുൽത്താൻ ബത്തേരി സർവ്വജന സ്‌കൂളിൽ വച്ച് പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്‌കൂളിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മരിച്ച ഷഹല ഷെറിന്റെ സഹപാഠി നിത ഫാത്തിമ ട്വന്റി ഫോറിൽ.

വയനാട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും പരിസരവും ശുചീകരിക്കാന്‍ കളക്ടറുടെ നിര്‍ദേശം

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും പരിസരവും ശുചീകരിക്കാന്‍ ജില്ലാ കളക്ടറുടെയും പൊതു വിദ്യാഭ്യാസ ഉപഡയറക്ടറുടെയും നിര്‍ദേശം.

ഷഹല ഷെറിന്റെ മരണം: അധ്യാപകര്‍ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന് ഷഹല ഷെറിന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനിയുടെ സഹപാഠികള്‍. വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു. രക്ഷിതാക്കളും പ്രതിഷേധവുമായി സ്‌കൂളില്‍ എത്തിയിട്ടുണ്ട്. അധ്യാപകര്‍ക്കെതിരെ മുദ്രാവാക്യം വിളികളുമായാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് എത്തിയത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here