ഇന്നത്തെ പ്രധാന വാർത്തകൾ (29-11-2019)
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റമുട്ടി. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് പരുക്കേറ്റു.
യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷം; അറുപത് പേർക്കെതിരെ കേസ്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘർഷത്തിൽ അറുപത് പേർക്കെതിരെ കേസ്. കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ
കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. പൊലീസുകാരെ ആക്രമിച്ചതിനും റോഡ് ഉപരോധിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷം; ക്രൂരമർദനമാണ് ഏറ്റതെന്ന് കെ എം അഭിജിത്ത്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘർഷത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് പരുക്ക്. അഭിജിത്തിന്റെ തലയ്ക്കാണ് പരുക്കേറ്റത്. കല്ലുകൊണ്ട് ഏറുകിട്ടിയതായി അഭിജിത്ത് പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.5 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്
ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.5 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്.
വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം പാദ വളർച്ചാ നിരക്ക് സംബന്ധിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്
നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; മെമ്മറികാർഡിലെ ദൃശ്യങ്ങൾ നൽകില്ലെന്ന് സുപ്രിംകോടതി
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി സുപ്രിംകോടതി തള്ളി. ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ദിലീപിന്റെ ഹർജി നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
ഷെയ്ൻ നിഗമിനെ സിനിമയിൽ നിന്ന് വിലക്കാൻ ആർക്കും അധികാരമില്ലെന്ന് താരസംഘടന എഎംഎംഎ
നിർമാതാക്കളുടെ വിലക്കിൽ ഷെയ്ൻ നിഗമിനെ പിന്തുണച്ച് താരസംഘടന എഎംഎംഎ. തർക്കങ്ങൾ ചർച്ച ചെയ്ത് പരിശോധിക്കും. ഷെയ്ൻ നിഗമിനെ സിനിമയിൽ നിന്ന് വിലക്കാൻ ആർക്കും അധികാരമില്ലന്നെ് എഎംഎംഎ പറഞ്ഞു
പൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക്; സഹായമഭ്യർത്ഥിച്ച് ഷെയ്ൻ നിഗം താരസംഘടനക്ക് കത്തയച്ചു
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് താരസംഘടനയായ എഎംഎംഎക്ക് ഷെയ്ൻ നിഗം കത്തയച്ചു.
സംസ്ഥാന സ്‌കൂൾ കലോത്സവം; നാടൻ പാട്ട് വേദിയിൽ സംഘർഷം
സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ നാടൻ പാട്ട് വേദിയിൽ സംഘർഷം. ശബ്ദ സംവിധാനത്തിൽ പോരായ്മയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നാല് പരിശീലകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കടയ്ക്കലിൽ ബൈക്ക് യാത്രക്കാരനെ ലാത്തിയെറിഞ്ഞ സംഭവത്തിൽ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ട് കൊല്ലം റൂറൽ എസ്പിക്ക് കൈമാറി. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയെന്ന് റിപ്പോർട്ടിൽ പറയുന്നു.
കസ്റ്റഡിയിലുള്ള മുഴുവൻ ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളെയും വിട്ടയക്കുമെന്ന് ശ്രീലങ്ക
കസ്റ്റഡിയിലുള്ള മുഴുവൻ ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളെയും വിട്ടയക്കുമെന്ന് ശ്രീലങ്ക. പ്രസിഡന്റ് ഗോതബായ രജപക്‌സെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതിയുടെ അനുമതി
കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതിയുടെ അനുമതി. ബാങ്ക് രൂപീകരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. തുടർനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി പറഞ്ഞു.
news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here