Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (30/06/2020)

June 30, 2020
Google News 1 minute Read

തിരുവനന്തപുരത്ത് മരിച്ച 76കാരന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മരിച്ച 76 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. നെട്ടയം സ്വദേശി തങ്കപ്പനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പ്രാഥമിക ചർച്ച നടന്നു; ജോസ് കെ മാണിയെ എൻഡിഎയിലേക്ക് ക്ഷണിച്ച് പി സി തോമസ്

യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗത്തെ ക്ഷണിച്ച് എൻഡിഎ ഘടക കക്ഷി നേതാവ് പി സി തോമസ്. ജോസ് കെ മാണിയുമായി പ്രാഥമിക ചർച്ച നടന്നെന്ന് പി സി തോമസ് പറഞ്ഞു.

‘നീതിയില്ലാത്ത തീരുമാനം; ആ ഹൃദയ ബന്ധം മുറിച്ചു’: ജോസ് കെ മാണി

യുഡിഎഫിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച് വീണ്ടും ജോസ് കെ മാണി. യുഡിഎഫിന്റേത് നീതിയില്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി പറഞ്ഞു.

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ നടപടി; ഇനിയും ചർച്ചയ്ക്ക് സാധ്യതയുണ്ട്: ഉമ്മൻചാണ്ടി

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി ഉമ്മൻ ചാണ്ടി. ജോസ് കെ മാണി വിഭാഗത്തിനെതിരെ നടപടിയെടുത്തില്ലെങ്കിൽ മുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുമായിരുന്നു.

ചൈനയിൽ അതിവ്യാപന സാധ്യതയുള്ള വൈറസിനെ കണ്ടെത്തി

ചൈനയിൽ അതിവ്യാപന സാധ്യതയുള്ള പുതിയ വൈറസിനെ കണ്ടെത്തി. മനുഷ്യനിലേക്ക് അതിവേഗം പടരുന്ന വൈറസിനെ കണ്ടെത്തിയത് പന്നികളിലാണ്.

ലോകത്ത് കൊവിഡ് മരണം അഞ്ച് ലക്ഷം കടന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 5,07,494 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് ബാധിതർ 1,04,00,208 ആയി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 418 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചരലക്ഷം കടന്നു.

വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോർച്ച; രണ്ട് മരണം

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോർച്ച. പരവാഡയിലെ ഫാർമ പ്ലാന്റിലാണ് വാതക ചോർച്ച ഉണ്ടായത്. രണ്ട് തൊഴിലാളികൾ മരിച്ചു. നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ടിക്ക്ടോക്ക് നീക്കം ചെയ്തു

അൻപത്തിയൊൻപത് ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിക്കാൻ തീരുമാനമെടുത്തതിന് പിന്നാലെ ടിക്ക്ടോക്ക് ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തു.

story highlights- news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here