Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (08/09/2020)

September 8, 2020
Google News 1 minute Read

പ്രതിദിന കൊവിഡ് കേസുകൾ താഴുന്നു; ഇന്ത്യയിൽ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 75,809 പേർക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,80,423 ആയി. ആകെ മരണങ്ങൾ 72,000 കടന്നു. 24 മണിക്കൂറിനിടെ 75,809 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കേരളത്തിൽ സെപ്തംബർ- ഒക്ടോബർ മാസത്തിൽ കൊവിഡ് കണക്ക് 5000 കടക്കും : ഐഎംഎ

സംസ്ഥാനത്ത് കൊവിഡ് ബാധ സെപ്തംബർ- ഒക്ടോബർ മാസത്തിൽ അയ്യായിരം കടക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ്. ആളുകൾക്കിടയിൽ ജാഗ്രത കുറവ് ഉണ്ടെന്നും അതാണ് കൊവിഡ് കേസുകളുടെ എണ്ണം ഉയരാൻ കാരണമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

കൊച്ചിയിൽ ഇന്ന് രണ്ട് കൊവിഡ് മരണം

എറണാകുളം ജില്ലയിൽ ഇന്ന് രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പുത്തൻകുരിശിലും തൃപ്പൂണിത്തുറിലുമായാണ് മരണം സംഭവിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും രണ്ട് കൊവിഡ് മരണം

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പറമ്പിൽ സ്വദേശി രവീന്ദ്രനും (69) വയനാട് കൊന്നച്ചാൽ സ്വദേശി ജോസഫുമാണ് (85) മരിച്ചത്.

കൊച്ചി പുതുവൈപ്പിൽ നിരോധനാജ്ഞ പിൻവലിക്കാൻ കഴിയില്ലെന്ന് സർക്കാർ

കൊച്ചി പുതുവൈപ്പിൽ നിരോധനാജ്ഞ പിൻവലിക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. നിരോധനാഞ്ജ്ഞ പിൻവലിച്ചാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നാണ് വിശദീകരണം.

സംസ്ഥാനത്ത് ബാറുകളും ബിയർ വൈൻ പാർലറുകളും തുറന്നേക്കും

സംസ്ഥാനത്ത് ബാറുകളും ബിയർ വൈൻ പാർലറുകളും ഉടൻ തുറക്കാൻ സാധ്യത. മറ്റ് സംസ്ഥാനങ്ങളിൽ തുറന്നതിനാൽ സംസ്ഥാനത്തും തുറക്കാമെന്നാണ് എക്സൈസ് കമ്മീഷണറുടെ ശുപാർശ.

ജോസ് കെ മാണിക്ക് വേണ്ടി പാലാ സീറ്റ് വിട്ടു നൽകില്ലെന്ന് മാണി സി കാപ്പൻ; എൻസിപിയിൽ പ്രതിസന്ധി

പാലാ സീറ്റിനെച്ചൊല്ലി എൻസിപിയിൽ പ്രതിസന്ധി. സീറ്റ് വിട്ടുനൽകാനാവില്ലെന്ന് മാണി സി കാപ്പൻ പാർട്ടി നേതൃത്വത്തെ അറിയിച്ചു. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിന് വഴിതെളിഞ്ഞതോടെയാണ് മാണി സി കാപ്പൻ നിലപാട് കടുപ്പിച്ചത്.

പത്തനംതിട്ടയിൽ വയോധികയെ കഴുത്തറുത്ത് കൊന്നു; അറസ്റ്റ്

പത്തനംതിട്ടയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴയിലാണ് സംഭവം. ജാനകി(92)ആണ് കൊലപ്പെട്ടത്. ഇവരുടെ സഹായിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റു ചെയ്തു.

ആറ്റിങ്ങൽ കഞ്ചാവ് വേട്ട : തിരുവനന്തപുരത്തെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് ജയൻ എന്നയാളെന്ന് സൂചന

ആറ്റിങ്ങൽ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. തിരുവനന്തപുരത്തെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് ജയൻ എന്നയാളെന്നാണ് സൂചന.

Story Highlights News Round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here