കേരളത്തെ പിടിച്ചുലച്ച ട്വന്റിഫോറിന്റെ എക്സ്ക്ലൂസീവുകൾ; ഞങ്ങളിലൂടെ ജനങ്ങളിലെത്തിയ വാർത്തകൾ

വാർത്തയിലെ നിഷ്പക്ഷതയ്ക്കൊപ്പം ഗ്രാഫിക്സിന്റെ വേറിട്ട മികവിനെയും ചേർത്തുപിടിച്ചുള്ള ട്വന്റിഫോറിന്റെ പ്രയാണം രണ്ടാം വർഷത്തിൽ എത്തിനിൽക്കുകയാണ്. വാർത്തയിൽ പുലർത്തുന്ന സത്യസന്ധതയും അവതരണ മികവും വ്യത്യസ്ത ചിന്തകളും ട്വന്റിഫോറിനെ ജനങ്ങൾക്കിടയിൽ ശ്രദ്ധേയമാക്കി. അതുവരെ കണ്ടുവന്നിരുന്ന ദൃശ്യ മാധ്യമ ശൈലിയെ തിരുത്തിക്കൊണ്ടായിരുന്നു ട്വന്റിഫോറിന്റെ കടന്നുവരവ്. ഇതിനിടെ ട്വന്റിഫോറിന്റെ മാത്രം വാർത്തകളും ജനങ്ങളിലേയ്ക്ക് എത്തി. അത്തരത്തിൽ തെരഞ്ഞെടുത്ത ട്വന്റിഫോർ എക്സ്ക്ലൂസീവ് വാർത്തകൾ ചുവടെ..
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ആരോപണവിധേയയായ സ്വപ്‌ന സുരേഷ് ആദ്യമായി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നു. ട്വന്റിഫോറിനാണ് സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം ലഭിച്ചത്.
കോട്ടയം മെഡിക്കൽ കോളജിൽ ചട്ടങ്ങൾ മറികടന്ന് താത്കാലിക നിയമനം
കോട്ടയം മെഡിക്കൽ കോളജിൽ ചട്ടങ്ങൾ മറികടന്ന് താത്കാലിക നിയമനം. ലാബ് ടെക്‌നീഷ്യൻ തസ്തികയിലാണ് അംഗീകൃത യോഗ്യതയില്ലാത്തയാൾക്ക് നിയമനം നൽകിയത്. തസ്തികയിൽ താത്ക്കാലിക നിയമനം നൽകാൻ അഗീകൃത സ്ഥാപനത്തിൽ നിന്ന് എംഎൽടി കോഴ്‌സ് പാസായിരിക്കണമെന്നാണ് ചട്ടം. ഇത് മറികടന്നാണ് കോട്ടയം ഒളശ്ശ സ്വദേശി സജിതമോൾ വിഎസിന് മെഡിക്കൽ കോളജിൽ അനധികൃത നിയമനം നൽകിയത്.
പെരിയാർ വന്യജീവി സങ്കേതത്തില്‍ മണ്ണിടിച്ച് വനം വകുപ്പിന്റെ ഫുട്ബോൾ കോർട്ട് നിർമ്മാണം
ഇടുക്കി പെരിയാർ വന്യജീവി സങ്കേതത്തില്‍ മണ്ണിടിച്ച് വനം വകുപ്പിന്‍റെ ഫുഡ്ബോള്‍ കോർട്ട് നിർമ്മാണം. ക്രിട്ടികല്‍ ടൈഗർ ഹാബിറ്റായി പരിപാലിക്കുന്ന പ്രദേശത്താണ് വനം വകുപ്പ് ഫുട്ബോള്‍ കോർട്ട് നിർമ്മിച്ചത്. ഒരു ഹെക്റ്റർ ഭൂമിയില്‍ എട്ട് മുതല്‍ ഒൻപത് അടിയോളം ആഴത്തില്‍, മണ്ണ് ജെസിബി ഉപയോഗിച്ച് നിരത്തിയാണ് കോർട്ട് നിർമ്മിച്ചിരിക്കുന്നത്.
മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ എയിഡ്സ് രോഗികളുടെ മേല്‍ മരുന്ന് പരീക്ഷണം
മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ എയിഡ്സ് രോഗികള്‍ക്ക് മേല്‍ മരുന്ന് പരീക്ഷണം നടത്തിയെന്ന് കണ്ടെത്തല്‍. മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തിലെ ദുരൂഹമരങ്ങളെ കുറിച്ച് 24നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. 2006 സെപ്തംബര്‍ 30 ഒക്ടോബര്‍ 1 നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ഹരിതാ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പണം കൈമാറ്റം നടന്നത് കുമളിയിലെ ഹോട്ടലിൽ വച്ച്. കേസിലെ മുഖ്യ പ്രതികളായ രാജ്കുമാറും ശാലിനിയും കുമളിയിലെ ഹോട്ടലിൽ താമസിച്ചതിന്റെ രേഖകള്‍ ട്വന്റിഫോറിന്.
കേരളപുനര്‍നിര്‍മ്മാണത്തിന് പെരുവഴിയില്‍ വലയുമ്പോള്‍ വ്യവഹാര വഴിയിൽ സംസ്ഥാനസര്‍ക്കാറിന്റെ ധൂര്‍ത്ത്
കേരള പുനർനിർമ്മാണത്തിണ് എല്ലാ വാതിലുകളിലും കൈനീട്ടുന്ന സംസ്ഥാന സർക്കാർ വ്യവഹാര വഴിയിൽ ദുർചിലവ് നടത്തുന്നു. ഓരോ ദിവസവും ലക്ഷങ്ങളാണ് ഈ വഴിയിലൂടെ കേരളത്തിന് നഷ്ടപ്പെടുന്നത്. ഹൈക്കോടതിയിലെ പ്രധാന കേസുകളില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്ന ഡൽഹിയിൽ നിന്നുള്ള സ്വകാര്യ അഭിഭാഷകർക്ക് നൽകുന്നത് അവരുടെ നിശ്ചിത വേതനത്തിനെക്കാൾ പത്തിരട്ടിയോളം പ്രതിഫലവും ലക്ഷങ്ങളുടെ യാത്രാ താമസ്സ ചിലവും.
സംസ്ഥാന സർക്കാരിന്റെ വ്യവഹാര ധൂർത്ത് സുപ്രീം കോടതിയിലും
സംസ്ഥാന സർക്കാരിന്റെ വ്യവഹാര ധൂർത്ത് സുപ്രിംകോടതിയിലും തുടരുന്നു. സ്റ്റാന്റിംഗ് കൗൺസിലർമാർക്ക് പകരം സ്വകാര്യ അഭിഭാഷകരെ കേസ് ഏൽപ്പിയ്ക്കുന്നത് വഴി കോടികളുടെ ബാധ്യതയാണ് സംസ്ഥാന ഖജനാവിന് വരുന്നത്. മൂന്ന് വർഷമായി ഒരു രൂപ പോലും സംസ്ഥാന സർക്കാർ നൽകാത്ത സ്റ്റാൻഡിംഗ് കൗൺസിലും സംസ്ഥാന സർക്കാരിനായ് ഡൽഹിയിൽ പ്രവർത്തിക്കുന്നുണ്ട്.
വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കാൻ സാവകാശം തേടി അദാനി ഗ്രൂപ്പ്
വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കാൻ സാവകാശം തേടി അദാനി.വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കാൻ സാവകാശം തേടി അദാനിയുടെ മകൻ മുഖ്യമന്ത്രിയെ കണ്ടു. പത്തു മാസം കൂടുതലെടുക്കുമെന്നാണ് അദാനി വ്യക്തമാക്കുന്നത്. പാറ ലഭ്യത ഉറപ്പു വരുത്താൻ നടപടി എടുത്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ പെൺവാണിഭം; തട്ടിപ്പ് സംഘം കേരളത്തിലും
സോഷ്യൽ മീഡിയയിലൂടെ പെൺവാണിഭം ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘം കേരളത്തിലും പ്രവർത്തനങ്ങൾ സജീവമാക്കുന്നു.വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന സംഘത്തിന്റെ വലയിൽ നൂറുകണക്കിന് പേർ കുരുങ്ങിയതായി ട്വന്റിഫോർ അന്വേഷണത്തിൽ വ്യക്തമായി.മാനഹാനി ഭയന്ന് പരാതി നൽകാതെ പിന്മാറുകയാണ് പലരും.
മലയാളി വിദ്യാർത്ഥിനികളെ ഉപയോഗിച്ച് മൈസൂരിൽ പെൺവാണിഭ സംഘങ്ങൾ
മലയാളി വിദ്യാർത്ഥിനികളെ ഉപയോഗിച്ച് മൈസൂരിൽ പെൺവാണിഭ സംഘങ്ങൾ വിലസുന്നു. കോളേജ് വിദ്യാർത്ഥിനികളായ പെൺകുട്ടികളാണ് ഇവരുടെ വലയിലുള്ളതെന്ന് 24 വാർത്താ സംഘം നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നിരവധി ഏജന്റുമാരാണ് പെൺകുട്ടികളെ എത്തിച്ച് നൽകാൻ കേരളത്തിന്റെ ഈ അതിർത്തി പ്രദേശത്തുള്ളത്.
Story Highlights – 24 exclusive stories
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here