Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 13-04-2019)

April 13, 2019
Google News 0 minutes Read

‘ഇസ്ലാമാണെങ്കിൽ ചില അടയാളങ്ങൾ പരിശോധിക്കണം’; കടുത്ത വർഗീയ പരാമർശവുമായി ശ്രീധരൻപിള്ള

കടുത്ത വർഗീയ പരാമർശവുമായി ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. ബാലാകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്. ഇസ്ലാമാണെങ്കിൽ ചില അടയാളങ്ങൾ പരിശോധിക്കണം, ഡ്രസ് എല്ലാം മാറ്റി നോക്കണ്ടേ എന്നായിരുന്നു ശ്രീധരൻപിള്ള പറഞ്ഞത്. ആറ്റിങ്ങൽ ൻെഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു ശ്രീധരൻപിള്ളയുടെ പ്രതികരണം.

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബുപോള്‍ അന്തരിച്ചു

കേരളത്തിന്റെ ഭരണ, സാംസ്‌കാരിക രംഗങ്ങളിലെ തികഞ്ഞ വ്യക്തത്വത്തിനുടമയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടിയുമായിരുന്ന ഡോ. ഡി.ബാബുപോള്‍ അന്തരിച്ചു(78). ഹൃദ് രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവന്തപുരത്ത സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.

ഡോ. ബാബുപോളിന്റെ സംസ്‌കാരം നാളെ ; തിരുവനന്തപുരത്ത് ഇന്ന് പൊതുദര്‍ശനത്തിനുവെയ്ക്കും

അന്തരിച്ച മുന്‍ അഡീഷണന്‍ ചീഫ് സെക്രട്ടിയും ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ഡോ.ഡി ബാബുപോളിന്റെ സംസ്‌കാരം നാളെ വൈകിട്ട് നാല് മണിക്ക് കുറുപ്പുംപടി സെന്റ് തോമസ് കത്ത്രീഡലില്‍. ഇന്ന് മൃതദേഹം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും.

‘കേരളത്തിൽ അയ്യപ്പ ഭഗവാന്റെ പേരു പറയാൻ പോലും പറ്റാത്ത അവസ്ഥയാണ് ‘ : പ്രധാനമന്ത്രി

തെക്കേയിന്ത്യയിലെ തെരഞ്ഞെടുപ്പ് റാലികളിൽ ശബരിമല വിഷയം കത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ അയ്യപ്പ ഭഗവാന്റെ പേരു പറയാൻ പോലും പറ്റാത്ത അവസ്ഥയാണ്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സും സിപിഐഎമ്മും ലീഗും നടത്തുന്നത് അപകടകരമായ കളിയാണെന്നും നരേന്ദ്രമോദി ആരോപിച്ചു.

ശബരിമല വിഷയത്തിൽ കോൺഗ്രസും സിപിഎമ്മും ലീഗും കളിക്കുന്നത് അപകടകരമായ കളിയെന്ന് മോദി

ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് കോൺഗ്രസും സിപിഎമ്മും ലീഗും കളിക്കുന്നത് അപകടകരമായ കളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട്ടിലെ തേനിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രി ശബരിമല വിഷയം വീണ്ടും ഉന്നയിച്ചത്. കോൺഗ്രസും കമ്മ്യൂണിസ്റ്റും മുസ്ലീംലീഗും ചേർന്ന് കേരളത്തിൽ വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാനുള്ള അപകടകരമായ നീക്കമാണ് നടത്തുന്നത്. എന്നാൽ ബിജെപി ഉള്ളിടത്തോളം കാലം ഇത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി; ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചു

വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് സൂചന. വാരാണസിയില്‍ മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്ക ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റേതാണ് അന്തിമ തീരുമാനം.

വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് മാവോയിസ്റ്റു ഭീഷണിയുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സ്ഥാനാർത്ഥികളെ തട്ടികൊണ്ടു പോകാനൊ പ്രചരണ സ്ഥലത്ത് അക്രമം ഉണ്ടാക്കാനോ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മുതിർന്ന നേതാക്കൾ സജീവമാകുന്നു

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മുതിര്‍ന്ന നേതാക്കള്‍ സജീവമാകുന്നു. പ്രചാരണ രംഗത്ത് ഏകോപനമില്ലെന്നും പലരും വിട്ടു നില്‍ക്കുന്നുവെന്നുമുള്ള പരാതി ശശി തരൂര്‍ നേതൃത്വത്തെ അറിയിച്ചതിനു പിന്നാലെയാണ് പ്രചാരണത്തിന്റെ ചുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ ഏറ്റെടുക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here