ഇന്നത്തെ പ്രധാന വാർത്തകൾ
ജില്ലാ ജയിലിലെത്തിച്ച ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
മണിക്കൂറുകളോളം നീണ്ടു നിന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ ജയിലിൽ നിന്നും ജയിൽ അധികൃതർ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിലേക്കാണ് മാറ്റിയത്. ആരോഗ്യസ്ഥിതിയിൽ കുഴപ്പമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ ജയിലിലേക്ക് മാറ്റാൻ മജിസ്‌ട്രേറ്റ് ഉത്തരവിട്ടതിനെ തുടർന്നാണ് വൈകീട്ട് 6 മണിയോടെ ശ്രീറാമിനെ തിരുവനന്തപുരം ജില്ലാ ജയിലിൽ എത്തിച്ചത്.
ജമ്മു കാശ്മീരില്‍ യുദ്ധ സമാന സാഹചര്യം നിലനില്‍ക്കെ ജനങ്ങള്‍ സംയനം പാലിക്കണമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന്‍ ജമ്മു കാശ്മീരിലെത്തും. ഈ സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭാ യോഗം നാളെ ചേരും.
ഉന്നാവ് കേസ് പ്രതിയുടെ വീട്ടിൽ സിബിഐ റെയ്ഡ്
ഉന്നാവ് കേസ് പ്രതി കുൽദീപ് സെൻഗറുടെ വീട്ടിൽ സിബിഐ റെയ്ഡ്. സെൻഗറിന്റെ വീട് ഉൾപ്പെടെ പതിനേഴ് ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഉന്നാവ് വധശ്രമക്കേസിൽ സെൻഗറിനേയും സഹോദരൻ അതുൽ സിംഗിനേയും സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച
കോണ്‍ഗ്രസ് അധ്യക്ഷനെ തെരെഞ്ഞെടുക്കാനുള്ള പ്രവര്‍ത്തക സമിതി യോഗം അടുത്ത ശനിയാഴ്ച നടക്കും. പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ സമവായം ഉണ്ടാക്കാന്‍ ആവാത്തതിനാല്‍ മുതിര്‍ന്നവരെയും യുവാക്കളെയും ഉള്‍പ്പെടുത്തിയ പട്ടികയാണ് നേതാക്കള്‍ സോണിയ ഗാന്ധിക്ക് നല്‍കിയിരിക്കുന്നത്. അധ്യക്ഷന് പുറമെ വര്‍ക്കിംഗ് പ്രസിഡന്റിനെയും പ്രവര്‍ത്തക സമിതി തെരഞ്ഞെടുത്തേക്കും.
സംഘർഷ സാധ്യത; ഇർഫാൻ പഠാൻ ഉൾപ്പെടെ 100 ക്രിക്കറ്റ് താരങ്ങളോട് കശ്മീർ വിടാൻ നിർദേശം
ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ഉള്‍പ്പെടെയുള്ള 100 ക്രിക്കറ്റ് താരങ്ങളോട് ജമ്മു കശ്മീര്‍ വിടാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ജമ്മു കശ്മീര്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ് തുറ്റങ്ങിയവരോടാണ് സുരക്ഷ മുന്‍ നിര്‍ത്തി സംസ്ഥാനം വിടാൻ കേന്ദ്രം ആവശ്യപ്പെട്ടത്.
രോഹിത് ശർമ്മയ്ക്ക് അർധസെഞ്ച്വറി; വിൻഡീസിന് 168 റൺസ് വിജയലക്ഷ്യം
ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20യിൽ വെസ്റ്റ് ഇൻഡീസിന് 168 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. രോഹിത് ശർമ്മയുടെ അർധസെഞ്ച്വറിയാണ് (67) ഇന്ത്യയെ തരക്കേടില്ലാത്ത സ്‌കോറിലെത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here