Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (25.01.2020)

January 25, 2020
Google News 1 minute Read

ജെയ്റ്റ്‌ലിക്കും സുഷമയ്ക്കും പത്മവിഭൂഷൺ; പി വി സിന്ധുവിന് പത്മഭൂഷൺ

അന്തരിച്ച കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, ജോർജ് ഫെർണാണ്ടസ് എന്നിവർക്ക് പത്മവിഭൂഷൺ.
മുൻ കേന്ദ്രമന്ത്രി മനോഹർ പരീക്കർക്ക് പത്മഭൂഷനും നൽകും. മരണാനന്ദര ബഹുമതിയായാണ് പുരസ്‌കാരങ്ങൾ നൽകുക.

പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ അവാർഡ് ലഭിച്ചു.

മലയാളി സാമൂഹിക പ്രവർത്തകൻ സത്യനാരായണൻ മുണ്ടയൂരിനും പത്മശ്രീ

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മശ്രീ പുരസ്‌കാരത്തിന് അർഹനായി മലയാളിയായ സാമൂഹിക പ്രവർത്തകൻ സത്യനാരായണൻ മുണ്ടയൂർ.

റിപ്പബ്ലിക് ദിനാഘോഷം; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. റിപ്പബ്ലിക് ദിന ആഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.

കേരളത്തിൽ നിന്ന് പത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്തുത്യർഹ സേവന പുരസ്‌കാരം

മികച്ച സേവനത്തിന് രാഷ്ട്രപതി റിപ്പബ്ലിക് ദിനത്തിൽ നൽകുന്ന സ്തുത്യർഹ സേവന പുരസ്‌കാരത്തിന് കേരളത്തിൽ നിന്ന് 10 പൊലീസുകാർ അർഹരായി.

‘സാഹോദര്യം കാത്തുസൂക്ഷിക്കാൻ വഴികാട്ടി ഭരണഘടന’: രാഷ്ട്രപതി

സാഹോദര്യം കാത്തുസൂക്ഷിക്കാൻ ഭരണഘടനയാണ് വഴികാട്ടിയെന്ന് ഒർമിപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാനും; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും. കേരളത്തിനും പഞ്ചാബിനും പിന്നാലെയാണ് രാജസ്ഥാൻ സർക്കാരിന്റെ നടപടി.

കൊറോണ; ഹോങ്കോങിൽ ആരോഗ്യ അടിയന്തരാവസ്ഥ

ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഹോങ്കോങിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പ്രത്യേകം സമിതി രൂപീകരിക്കുമെന്ന് ഭരണാധികാരി കാരി ലാം അറിയിച്ചു.

കൂടത്തായി: പെൺകുട്ടി ബാധ്യതയാകുമെന്ന് കരുതി; ആൽഫൈനെ കൊന്നത് ബ്രഡിൽ സയനൈഡ് പുരട്ടി നൽകി

കൂടത്തായി ആൽഫൈൻ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ജോളി ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. 129 പേരാണ് സാക്ഷികൾ. റോയ് തോമസിന്റെ സഹോദരൻ റോജോയാണ് കേസിലെ ഒന്നാം സാക്ഷി.

കൂടത്തായി; സിലിയുടെ മൃതദേഹത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തി

കൂടത്തായി സിലി വധക്കേസിൽ നിർണായക വഴിത്തിരിവ്. സിലിയുടെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് വ്യക്തമാക്കുന്ന തെളിവ് ലഭിച്ചു. സിലിയുടെ മൃതദേഹത്തിന്റെ രാസപരിശോധനാ ഫലത്തിലാണ് ഇക്കാര്യമുള്ളത്. കോഴിക്കോട് റീജ്യണൽ ഫോറൻസിക് ലാബാണ് റിപ്പോർട്ട് നൽകിയത്.

നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണം സിബിഐ ഏറ്റെടുത്തു

നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണ കേസ് സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ആറ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊച്ചി സിജെഎം കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു.

ഇടുക്കി പള്ളിവാസലിൽ മൂന്ന് റിസോർട്ടുകളുടെ പട്ടയം റദ്ദാക്കി

ഇടുക്കി പള്ളിവാസൽ പഞ്ചായത്തിലെ മൂന്ന് റിസോർട്ടുകളുടെ പട്ടയം ജില്ലാ കളക്ടർ റദ്ദാക്കി. 1964ലെ ഭൂപതിവ് ചട്ടങ്ങൾ ലംഘിച്ച് വാണിജ്യാവശ്യങ്ങൾക്ക് കെട്ടിടം നിർമിച്ചെന്ന കണ്ടെത്തലിനെ തുർന്നാണ് നടപടി.

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് പ്രകൃതി വിരുദ്ധ പീഡനം; 16 പേർക്ക് എതിരെ കേസ്

മലപ്പുറം കാടാമ്പുഴയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 16 പേർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്ന് പേരെ കൽപകഞ്ചേരിയിലും നാല് പേരെ കാടാമ്പുഴയിൽ വച്ചും അറസ്റ്റ് ചെയ്തിട്ടുണ്ട്. വളാഞ്ചേരിയിൽ നാലാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു.

news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here