ഇന്നത്തെ പ്രധാന വാർത്തകൾ (29-09-2019)

കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയെ സമീപിച്ച നെഹ്‌റുവിന്റെ നടപടി ഹിമാലയൻ മണ്ടത്തരമെന്ന അമിത് ഷാ

കശ്മീർ വിഷയത്തിൽ ജവഹർലാൽ നെഹ്‌റുവിനെതിരെ കടുത്ത വിമർശനവുമായി അമിത് ഷാ. വിഷയത്തിൽ ഐക്യരാഷ്ട്ര സഭയെ സമീപിച്ച നെഹ്‌റുവിന്റെ നടപടി ഹിമാലയൻ മണ്ടത്തമായിരുന്നുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

ആവശ്യങ്ങൾ അംഗീകരിച്ചതായി ഫഌറ്റുടമകൾ; നിരാഹാരസമരം അവസാനിപ്പിച്ചു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മരട് ഫഌറ്റുടമകൾ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ഫഌറ്റുടമകൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ അധികാരികൾ അംഗീകരിച്ചതിനെ തുടർന്നാണ് നിരാഹാരസമരം അവസാനിപ്പിച്ചത്. 25 ലക്ഷം രൂപ ഒരാഴ്ചയ്ക്കകം നൽകുമെന്ന് ഉറപ്പ് ലഭിച്ചതായി ഫഌറ്റുടമകൾ പറഞ്ഞു.

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനില്ല; ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്ത്

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളായി. സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി ബിജെപി പട്ടിക പുറത്തിറക്കി. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന് പകരം എസ് സുരേഷാണ് സ്ഥാനാർത്ഥിയാകുക.

മരട്; ഒഴിപ്പിക്കൽ നടപടിയുമായി നഗരസഭ; സാവകാശം വേണമെന്ന് ഫഌറ്റ് ഉടമകൾ

മരടിൽ ഫഌറ്റുകൾ ഒഴിപ്പിക്കാൻ നഗരസഭ ഉദ്യോഗസ്ഥരെത്തി. ജെയിൻ, ആൽഫാ, ഗോൾഡൻ കായലോരം എന്നിവിടങ്ങളിലാണ് ഒഴിപ്പിക്കാനായി ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. ഫഌറ്റിലെ താമസക്കാരെ ഒഴിപ്പിക്കാൻ ബലം പ്രയോഗിക്കില്ലെന്ന് സബ് കളക്ടർ സ്‌നേഹിൽ കുമാർ പറഞ്ഞു.

പിറവം പള്ളിയിൽ പ്രാർത്ഥന നടത്തി ഓർത്തഡോക്‌സ് സഭ; നടു റോഡിൽ കുർബാനയുമായി യാക്കോബായ പക്ഷം

ഓർത്തഡോക്‌സ് വിശ്വാസികൾക്ക് ആരാധന അർപ്പിക്കുന്നതിനായി പിറവം സെന്റ് മേരീസ് വലിയ പള്ളി രാവിലെ ആറ് മണിക്ക് തുറന്നു. ഓർത്തഡോക്‌സ് വിഭാഗത്തിന് ആരാധന അർപ്പിക്കാനായി ഏഴരയ്ക്കായിരുന്നു സമയം അനുവദിച്ചത്. അതേസമയം, യാക്കോബായ വിഭാഗം നടു റോഡിൽ കുർബാന നടത്തി പ്രതിഷേധിച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top