Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (15-09-2019)

October 16, 2019
Google News 5 minutes Read

കൂടത്തായി കൊലപാതക പരമ്പര; മാത്യുവിനെ കൊലപ്പെടുത്തിയത് രഹസ്യങ്ങൾ പുറത്ത് വരാതിരിക്കാനെന്ന് ജോളി

കൂടത്തായിലെ ഓരോ കൊലപാതങ്ങളുടേയും കാരങ്ങൾ കണ്ടെത്തി അന്വേഷണ സംഘം. മാത്യുവിനെ കൊലപ്പെടുത്തിയത് രഹസ്യങ്ങൾ പുറത്ത് വരാതിരിക്കാനെന്ന് ജോളി പറഞ്ഞു.

കൂടത്തായി കൊലപാതക പരമ്പര; മാത്യുവിനെ കൊലപ്പെടുത്തിയത് രഹസ്യങ്ങൾ പുറത്ത് വരാതിരിക്കാനെന്ന് ജോളി

തൃശൂരിൽ നിന്നു കാണാതായ പെട്രോൾ പമ്പുടമയുടെ മരണം കൊലപാതകം തന്നെയെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

തൃശൂർ കയ്പമംഗലത്ത് നിന്നും കാണാതായ പെട്രോൾ പമ്പ് ഉടമയുടെ മരണം കൊലപാതകം തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വഴിയമ്പലത്തെ മൂന്നുപീടിക ഫ്യുവൽസ് ഉടമ കോഴിപറമ്പിൽ മനോഹരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും ബലപ്രയോഗം നടന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. മനോഹരന്റെ കാർ മലപ്പുറം അങ്ങാടിപ്പുറത്തു നിന്നു അന്വേഷണ സംഘം കണ്ടെത്തി.

തൃശൂരിൽ നിന്നു കാണാതായ പെട്രോൾ പമ്പുടമയുടെ മരണം കൊലപാതകം തന്നെയെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

മരട് ഫ്ളാറ്റ് വിഷയം; മൂന്ന് പേർ അറസ്റ്റിൽ

മരട് ഫ്‌ളാറ്റ് നിർമാണ കേസിൽ നിർമാണ കമ്പനി ഉടമയും മുൻ പഞ്ചായത്ത് സെക്രട്ടറിയുമടക്കം മൂന്നുപേർ അറസ്റ്റിൽ. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും വഞ്ചനാക്കുറ്റവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

മരട് ഫ്‌ളാറ്റ് വിഷയം; മൂന്ന് പേർ അറസ്റ്റിൽ

മരട് ഫ്ളാറ്റ് കേസ്; മുൻ പഞ്ചായത്ത് സെക്രട്ടറി അടക്കം മൂന്ന് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ

മരട് ഫ്‌ളാറ്റ് കേസിൽ മൂന്ന് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. മരട് മുൻ പഞ്ചായത്ത് സെക്രട്ടറി അഷ്‌റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി.ജോസഫ്, ക്ലാർക്ക് ജയറാം എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്.

മരട് ഫ്‌ളാറ്റ് കേസ്; മുൻ പഞ്ചായത്ത് സെക്രട്ടറി അടക്കം മൂന്ന് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ

മാർക്ക് ദാനം; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് കെ.ടി ജലീൽ

വിദ്യാർത്ഥികൾക്ക് മോഡറേഷൻ മാർക്ക് അനുവദിക്കാൻ സർവ്വകലാശാല സിൻഡിക്കറ്റുകൾക്ക് അധികാരമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ. മാർക്ക് കൂട്ടി നൽകുന്നതിൽ എം.ജി സർവകലാശാല സിൻഡിക്കറ്റ് ഇല്ലാത്ത അധികാരം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സർവ്വകലാശാലക്കാണ്.

മാർക്ക് ദാനം; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് കെ.ടി ജലീൽ

യൂബർ ടാക്സി ഡ്രൈവറെ തലക്കടിച്ച് വീഴ്ത്തി കാർ തട്ടിയെടുക്കാൻ ശ്രമം; അക്രമികൾക്കായി തിരച്ചിൽ

തൃശൂരിൽ യൂബർ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കാൻ ശ്രമം. തൃശൂർ ദിവാൻജി മൂലയിൽ നിന്ന് പുതുക്കാടേക്ക് യൂബർ ടാക്‌സി വിളിച്ച് വഴി മധ്യേ ഡ്രൈവറെ തലക്കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ഡ്രൈവർ രാഗേഷ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

യൂബർ ടാക്‌സി ഡ്രൈവറെ തലക്കടിച്ച് വീഴ്ത്തി കാർ തട്ടിയെടുക്കാൻ ശ്രമം; അക്രമികൾക്കായി തിരച്ചിൽ

കേരളത്തിലും ബംഗ്ലാദേശി ഭീകരരെന്ന് എൻഐഎ

കേരളത്തിലടക്കം ആറ് സംസ്ഥാനങ്ങളില്‍ ഭീകര സംഘടനയായ ജമാത്ത്് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) ഭീകര പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ടെന്ന് ദേശിയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ റിപ്പോര്‍ട്ട്. കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥികളെന്ന പേരില്‍ ഭീകരര്‍ എത്തിയിട്ടുണ്ട്. രാജ്യത്താകമാനം ഇത്തരത്തില്‍ 125 ലധികം ഭീകരര്‍ കടന്നുകയറിയതായി ദേശീയ അന്വേഷണ ഏജന്‍സി മേധാവി യോഗേഷ് ചന്ദ് മോദി അറിയിച്ചു.

കേരളത്തിലും ബംഗ്ലാദേശി ഭീകരരെന്ന് എന്‍ഐഎ

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here