ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (17-01-2019)

1. പ്രശസ്ത സംഗീത സംവിധായകന്‍ എസ്.ബാലകൃഷ്ണന്‍ അന്തരിച്ചു. 69 വയസായിരുന്നു. വിടവാങ്ങിയത് ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ സംഗീത പ്രതിഭ.
Read More: സംഗീത സംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു
2. കൊടുവള്ളി നിയമസഭാ തെരഞ്ഞെടുപ്പിലെ കാരാട്ട് റസാഖ് എംഎല്‍എയുടെ വിജയം ഹൈക്കോടതി റദ്ദാക്കി. മണ്ഡലത്തിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്നു എം.എ റസാഖിനെതിരെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയിലാണ് ഹൈക്കോടതി കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. മുസ്ലീം ലീഗ് എംഎല്‍എയെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
Read More: കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി
3. കാരാട്ട് റസാഖ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി നടപടിക്ക് താല്‍ക്കാലിക സ്റ്റേ അനുവദിച്ചു. 30 ദിവസത്തെ സ്റ്റേയാണ് അനുവദിച്ചിരിക്കുന്നത്.
Read More: കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ കോടതി വിധിക്ക് താല്‍ക്കാലിക സ്റ്റേ
4. മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. എഴുപതോളം പേര്‍ മത്സ്യബന്ധനബോട്ടില്‍ രക്ഷപ്പെടുമെന്ന വിവരം അറിഞ്ഞിട്ടും പൊലീസും സുരക്ഷാ സേനയും അവഗണിച്ചു എന്ന നിര്‍ണ്ണായക വിവരമാണ് ’24’ പുറത്തുവിടുന്നത്.
5. ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ കേരളത്തെ സജ്ജമാക്കുമെന്ന് എല്‍ഡിഎഫ്. ഇന്ന് ചേര്‍ന്ന മുന്നണി യോഗത്തിനുശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ തെരഞ്ഞെടുപ്പ് പരിപാടികളെ കുറിച്ച് വിശദീകരിച്ചു. ഫെബ്രുവരി രണ്ടാം വാരം രണ്ട് ജാഥകള്‍ എല്‍ഡിഎഫ് സംഘടിപ്പിക്കും.
6. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന മുനീറിന്റെ പരാമര്‍ശം നിയമസസഭാ രേഖയില്‍ നിന്നും ഒഴിവാക്കി. സ്പീക്കറുടെ നടപടി ഫാസിസവും അസഹിഷ്ണുതയുമെന്ന് മുനീര്‍ പറഞ്ഞു. യു ഡി എഫില്‍ ആലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
7. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ചരിത്ര നേട്ടം. ഗുജറാത്തിനെ പരാജയപ്പെടുത്തി കേരളം സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യമായാണ് കേരളം രഞ്ജി ട്രോഫി സെമി ഫൈനലില്‍ എത്തുന്നത്.
Read More: രഞ്ജി ട്രോഫിയില്‍ കേരളത്തിന് ചരിത്ര നേട്ടം; ആദ്യമായി സെമിഫൈനലില്‍
8. ആലപ്പാട് ഖനനം നിര്‍ത്തിവയ്ക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. ജനിച്ച മണ്ണില്‍ മരിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്ന് വി.എസ് പ്രസ്താവനയില്‍.
9. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കുന്നു. ഗാര്‍ഹിക ഉപഭോക്തക്കളുള്‍പ്പെടെ എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും നിരക്ക് വര്‍ധനയുണ്ടാകും. ഹൈ ടെന്‍ഷന്‍, എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ വിഭാഗക്കാര്‍ക്ക് നിരക്ക് കുറയും. നാലു വര്‍ഷത്തേക്കുള്ള നിരക്കാണ് കമ്മിഷന്‍ പ്രഖ്യാപിക്കുക.
Read More: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കും
10. ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരം ബിജെപി അവസാനിപ്പിക്കുന്നു. ശബരിമല നടയടക്കുന്നതിന് പിന്നാലെ നിരാഹാര പന്തല്‍ ഒഴിയും. റിവ്യൂ ഹര്‍ജി 22ന് പരിഗണിക്കാത്തതിനാല്‍ തീര്‍ത്ഥാടനം അവസാനിച്ചെന്ന കാരണം പറഞ്ഞാണ് സമരം മതിയാക്കുന്നത്.
11. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് ജീവന് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതിയെ സമീപിച്ചു. മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ടാണ് ഇരുവരും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇരുവരുടേയും ഹര്‍ജി അടിയന്തരമായി നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു.
Read More: ജീവന് ഭീഷണി; ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതിയെ സമീപിച്ചു
12. ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് വിജിലന്‍സ്. ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ തുടരന്വേഷണമാവാമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേതഗതി അനുസരിച്ചുള്ള മുന്‍കൂര്‍ അനുമതി വ്യവസ്ഥ ഈ കേസില്‍ ബാധകമല്ലെന്നാണ് വിജിലന്‍സിന്റെ നിലപാട്.
Read More: ബാര്‍കോഴക്കേസ്: ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ തുടരന്വേഷണമാകാമെന്ന് വിജിലന്‍സ്
13. മുരിങ്ങുർ ഡിവൈൻ ധ്യാന കേന്ദ്രത്തിന് കീഴിലുള്ള മേലൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഫോറൻസിക് സർജ്ജന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. കഴിഞ്ഞ ദിവസം ഇവിടെ ചികത്സയിലുണ്ടായിരുന്ന രോഗി മരിക്കാനിടയായ സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കേന്ദ്രത്തിൽ ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ഇല്ലെന്നു കണ്ടെത്തി.
14. ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ ഒത്തുതീർപ്പുണ്ടായിട്ടില്ലെന്ന് ലീന മരിയ പോൾ ’24’ നോട്. തനിക്കും അഭിഭാഷകനും ഇപ്പോഴും രവി പൂജാരിയിൽ നിന്ന് വധഭീഷണിയുണ്ട്. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്.
Read More: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് ലീന
15. മേഘാലയ ഖനി അപകടത്തില്‍പ്പെട്ട ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. 200അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാവിക സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Read More; മേഘാലയ ഖനി അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി
16. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റിയതില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കേരള സര്‍ക്കാരിനും സന്യാസ സഭയ്ക്കും കമ്മീഷന്‍ നോട്ടീസയയ്ക്കും. സന്യാസസഭ ഇങ്ങനെ ചെയ്താല്‍ സ്ത്രീകള്‍ക്ക് എങ്ങനെ നീതി ലഭിക്കുമെന്ന് വനിതാ കമ്മീഷന്‍ ചോദിച്ചു.
Read More: കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ സംഭവം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
17. ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലവിലെ രണ്ട് സീറ്റിന് പുറമെ മൂന്നാമതൊരു സീറ്റു കൂടി ചോദിക്കാൻ ഉറച്ച് മുസ്ലീം ലീഗ്. ലോക്സഭാ സീറ്റ് ചർച്ചകൾക്ക് സമയമുണ്ടെന്നും അതേ പറ്റി അപ്പോൾ ആലോചിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read More: ലോക്സഭാ തെരഞ്ഞെടുപ്പ്; മൂന്നാമതൊരു സീറ്റുകൂടി ചോദിച്ച് മുസ്ലീം ലീഗ്
18. ലോകസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി എംകെ രാഘവൻ തന്നെ ജനവിധി തേടിയെക്കും. മണ്ഡലത്തിലെ വികസന നേട്ടമാണ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പ്രചാരണായുദ്ധമാക്കുക.
Read More: ലോക്സഭ തെരഞ്ഞെടുപ്പ്; കോഴിക്കോട് എംകെ രാഘവന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും
19. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമൂല ജീവനൊടുക്കിയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. 2016 ജനുവരി 17 ന് ആയിരുന്നു ദളിതരോടുള്ള നിലപാടുകളില്‍ പ്രതിഷേധിച്ച് കോളേജില്‍ വെമൂല ആത്മഹത്യ ചെയ്തത്.
20. ബ്രിട്ടീഷ് പാർലമെന്‍റിൽ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തെ പ്രധാനമന്ത്രി തേരേസ മേ അതിജീവിച്ചു. 19 വോട്ടുകൾക്കാണ് പ്രതിപക്ഷ നീക്കം പരാജയപ്പെട്ടത്.
Read More: അവിശ്വാസ പ്രമേയത്തെ പ്രധാനമന്ത്രി തേരേസ മേ അതിജീവിച്ചു
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ സന്ദര്‍ശിക്കുക: twentyfournews.com
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here