Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ(27-09-2019)

October 27, 2019
Google News 4 minutes Read

സ്വയം പൊട്ടിത്തെറിച്ചു; ഐഎസ് തലവൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. സിറിയയില്‍ യുഎസ് നടത്തിയ സൈനിക നീക്കത്തിനിടെയാണ് ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

സ്വയം പൊട്ടിത്തെറിച്ചു; ഐഎസ് തലവന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

കരമന മരണം; കൂടത്തിൽ തറവാട്ടിൽ നിന്ന് തനിക്ക് ലഭിച്ച സ്വത്തിൽ മുൻ അന്വേഷണസംഘം വീതം ചോദിച്ചതായി രവീന്ദ്രൻ നായർ

കരമന കൂടത്തിൽ തറവാട്ടിൽ നിന്ന് തനിക്ക് ലഭിച്ച സ്വത്തിൽ മുൻ അന്വേഷണസംഘം വീതം ചോദിച്ചതായി രവീന്ദ്രൻ നായരുടെ പരാതി. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ മധു, എസ്‌ഐ ശശിധരൻ പിള്ള എന്നിവരാണ് വീതം ചോദിച്ചതായി പരാതിയൽ പറയുന്നത്.

കരമന മരണം; കൂടത്തിൽ തറവാട്ടിൽ നിന്ന് തനിക്ക് ലഭിച്ച സ്വത്തിൽ മുൻ അന്വേഷണസംഘം വീതം ചോദിച്ചതായി രവീന്ദ്രൻ നായർ

കരമന ദുരൂഹ മരണം; ജയമാധവൻ നായർ ഇത്തരത്തിൽ ഒരു വിൽപത്രം ഒരിക്കലും എഴുതില്ലെന്ന് ബന്ധു ട്വന്റിഫോറിനോട്

കരമന ദുരൂഹ മരണത്തിൽ സംശയങ്ങൾ ഉന്നയിച്ച് കൂടത്തിൽ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബന്ധുകൂടിയായ ഹരികുമാരൻ നായർ (എം.ജി കോളജ് റിട്ടയഡ് പ്രിൻസിപ്പൾ )24 നോട്. മരണങ്ങളിലും, സ്വത്ത് കൈമാറ്റത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധു ആരോപിച്ചു.

കരമന ദുരൂഹ മരണം; ജയമാധവൻ നായർ ഇത്തരത്തിൽ ഒരു വിൽപത്രം ഒരിക്കലും എഴുതില്ലെന്ന് ബന്ധു ട്വന്റിഫോറിനോട്

‘മാനസികമായി ക്ഷീണിച്ചുവരുന്നു, സ്വത്തുക്കൾ കാര്യസ്ഥന്’; കരമന ദുരൂഹമരണത്തിൽ നിർണായകമായ വിൽപത്രം ട്വന്റിഫോറിന്

കരമനയിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട നിർണായകമായ വിൽപത്രം ട്വന്റിഫോറിന്. മരിക്കുന്നതിന് മുൻപ് ജയമാധവൻ നായർ തയ്യാറാക്കിയതായി കരുതുന്ന വിൽപത്രമാണിത്. സ്വത്തുക്കൾ കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ പേരിലേക്ക് വകമാറ്റിയതായാണ് വിൽപത്രത്തിൽ പറയുന്നത്.

‘മാനസികമായി ക്ഷീണിച്ചുവരുന്നു, സ്വത്തുക്കൾ കാര്യസ്ഥന്’; കരമന ദുരൂഹമരണത്തിൽ നിർണായകമായ വിൽപത്രം ട്വന്റിഫോറിന്

കരമനയിലെ ദുരൂഹ മരണങ്ങൾ; ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ചേക്കും

കരമനയിലെ ദുരൂഹ മരണങ്ങൾ ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ചേക്കുമെന്ന് സൂചന. വിശദമായ അന്വേഷണത്തിനാണ് ഉദ്ദേശിക്കുന്നത്. അന്വേഷണത്തിൽ അന്തിമ തീരുമാനം നാളെ ഉണ്ടാകും. അതേസമയം, മരിച്ച ജയമാധവന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ആവശ്യപ്പെട്ട് പൊലീസ് മെഡിക്കൽ കോളജിന് കത്ത് നൽകി.

കരമനയിലെ ദുരൂഹ മരണങ്ങൾ; ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ചേക്കും

തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ കുട്ടി കൂടുതൽ ആഴത്തിൽ; രക്ഷാപ്രവർത്തനം 24 മണിക്കൂർ പിന്നിട്ടു

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ രണ്ടരവയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിൽ രക്ഷാപ്രവർത്തനത്തിനിടെ കുട്ടി കൂടുതൽ ആഴത്തിലേക്ക് പതിച്ചു. നിലവിൽ കുഴൽക്കിണറിൽ 100 അടി താഴ്ചയിലാണ് കുട്ടിയുള്ളതെന്നാണ് റിപ്പോർട്ട്.

തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ കുട്ടി കൂടുതൽ ആഴത്തിൽ; രക്ഷാപ്രവർത്തനം 24 മണിക്കൂർ പിന്നിട്ടു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here