ഇന്നത്തെ പ്രധാന വാർത്തകൾ(29-10-2019)

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം; പശ്ചിമ ബംഗാൾ സ്വദേശികളായ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിൽ കുൽഗാമിൽ ഭീകരാക്രമണം. ആക്രമണത്തെ തുടർന്ന് പശ്ചിമ ബംഗാൾ സ്വദേശികളായ 5 തൊഴിലാളികൾ കൊല്ലപ്പെട്ടു. അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘കണ്ണുള്ള കുരുടന്മാരായി കേരളത്തിലെ സാംസ്‌കാരിക നായകന്മാർ അധപതിച്ചു’; അടൂർ ഗോപാലകൃഷ്ണനെ വാളയാറിലേക്ക് ക്ഷണിച്ച് ബി ഗോപാകൃഷ്ണൻ

സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനെ വാളയാറിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. വാളയാറിൽ ദുരന്തം നേരിട്ട കുടുംബത്തെ ആശ്വസിപ്പിക്കണമെന്നും അതിനുള്ള എല്ലാ സൗകര്യങ്ങളും താൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്സിറ്റി കോളജ് കത്തി കുത്ത് കേസ്; പ്രതികളായ ശിവരഞ്ജിത്തും നസീമും ജയിൽ മോചിതരായി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വധശ്രമകേസിലും പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷ കേസ് പ്രതികളുമായ നസീമും ശിവരഞ്ജിത്തും ജയിൽ മോചിതരായി. രണ്ട് കേസുകളിലും പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത് വൈകിയതോടെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.

വാളയാർ പീഡനക്കേസ് അട്ടിമറിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്

വാളയാർ പീഡനക്കേസ് അട്ടിമറിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നു. കേസിലെ അട്ടിമറികൾ വ്യക്തമാക്കുന്ന കുറ്റപത്രവും മൊഴിപ്പകർപ്പും ട്വൻറിഫോറിന് ലഭിച്ചു. വീട്ടിലും വല്യമ്മയുടെ വീട്ടിലും വെച്ച് മൂത്ത കുട്ടിക്ക് പീഡനമേൽക്കേണ്ടി വന്നിട്ടുണ്ടെന്ന് കുറ്റപത്രത്തിലുണ്ട്.

പെരിയ ഇരട്ടക്കൊലക്കേസ്: കുറ്റപത്രത്തിലെ പിഴവ് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രത്തിൽ പിഴവുണ്ടായെന്ന് ഹൈക്കോടതി. ജിഐ പെപ്പ് കൊണ്ടടിച്ചാൽ എങ്ങനെ മുറിവുണ്ടാകുമെന്ന് ഹൈക്കോടതി ചോദിച്ചു.

വാളയാർ പീഡനക്കേസ്; മൂത്ത പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ഏഴ് പേരുടെ മൊഴി; ഇളയ കുട്ടിയുടെ വെളിപ്പെടുത്തൽ കുറ്റപത്രത്തിലില്ല

വാളയാർ പീഡനക്കേസിൽ അന്വേഷണം അട്ടിമറിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്. നിർണായകമായ പല വിവരങ്ങളും കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ല. മൂത്ത പെൺകുട്ടി മരിച്ച ദിവസം രണ്ട് പേർ വീടിന് പുറത്തേക്ക് പോയെന്ന ഇളയ പെൺകുട്ടിയുടെ മൊഴി കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല.

പ്രാർത്ഥനകൾ വിഫലം; തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ രണ്ടരവയസുകാരൻ മരിച്ചു

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ രണ്ടര വയസുകാരൻ സുജിത് മരിച്ചു. കുട്ടിയെ രക്ഷിക്കാനായി നടത്തിയ ശ്രമങ്ങൾ വിഫലമായി. കുഴൽ കിണറിൽ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി മരിച്ചതായി കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top