ഇന്നത്തെ പ്രാധാന വാർത്തകൾ(12-11-2019)

കൂടത്തായി കൊലപാതക പരമ്പര; ആൽഫൈൻ വധക്കേസിൽ ജോളിയുടെ കസ്റ്റഡി കാലാവധി ഞായറാഴ്ച വരെ നീട്ടി

കൂടത്തായി കൊലപാതക പരമ്പരയിലെ ആൽഫൈൻ വധക്കേസിൽ ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഞായറാഴ്ച്ച വരെ നീട്ടി. റോയ് വധക്കേസിൽ ജോളിയുടെ രണ്ട് മക്കളും കുന്ദമംഗലം മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നൽകി.

കുമ്മനത്തെ തള്ളി വാളയാർ പെൺകുട്ടികളുടെ അമ്മ

സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച ബിജെപി മുന്‍ സംസ്ഥാനാധ്യക്ഷനും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ തള്ളി വാളയാർ പെൺകുട്ടികളുടെ അമ്മ. മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്നും തങ്ങളെ ആരും ഭീഷണിപ്പെടുത്തി കൊണ്ടു പോയതല്ലെന്നും അവർ പറഞ്ഞു. ട്വൻ്റിഫോർ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അവർ.

കോടതി വിധി പി ജെ ജോസഫിന് എതിരെന്ന് ജോസ് കെ മാണി

കേരളാ കോൺഗ്രസ് എം ചെയർമാൻ സ്ഥാനം സംബന്ധിച്ചുള്ള കോടതി വിധി പി ജെ ജോസഫിനെതിരെന്ന് ജോസ് കെ മാണി. കോടതി വിധിയെ ജോസഫ് തെറ്റായി വ്യാഖ്യാനിക്കുകയാണ്. ജോസഫ് നുണ പ്രചാരണം നടത്തുകയാണെന്നും ജോസ് കെ മാണി കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളാ കോൺഗ്രസ് പിളർന്നെന്ന് ജോസ് കെ മാണി വിഭാഗം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

കേരളാ കോൺഗ്രസ് പിളർന്നെന്ന് ജോസ് കെ മാണി വിഭാഗം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. യഥാർത്ഥ കേരളാ കോൺഗ്രസ് തങ്ങളാണെന്ന് ജോസ് കെ മാണി വിഭാഗം കത്തിൽ പറയുന്നു. ജോസ് കെ മാണി ഉൾപ്പെടെ നാല് പേരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

വാളയാർ പീഡനം; സിബിഐ അന്വേഷണത്തിന് ഉടൻ ഉത്തരവിടില്ലെന്ന് ഹൈക്കോടതി

വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണത്തിന് ഉടൻ ഉത്തരവിടില്ലെന്ന് ഹൈക്കോടതി. ഉത്തരവിനെതിരെ സംസ്ഥാന സർക്കാരിന് അപ്പീൽ നൽകാം. വിധി പറഞ്ഞ കേസിൽ എങ്ങനെ പുനരന്വേഷണം നടത്തുമെന്നും കോടതി ചോദിച്ചു. അതേസമയം, ഹൈക്കോടതി വിധി റദ്ദാക്കിയാൽ മാത്രമേ കേസ് അന്വേഷിക്കുകയുള്ളുവെന്ന് സിബിഐയും നിലപാടെടുത്തു.

പട്ടിയോട് കാണിക്കുന്ന പരിഗണനപോലും ഉണ്ടായിരുന്നില്ല; ഏറ്റവും അധികം അപമാനിച്ചത് പ്രിൻസിപ്പൽ’: ബിനീഷ് ബാസ്റ്റിൻ

പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ നിന്ന് തനിക്കേറ്റത് വലിയ അപമാനമെന്ന് നടൻ ബിനീഷ് ബാസ്റ്റിൻ. തനിക്കൊപ്പം വേദി പങ്കിടില്ലെന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ല. കൂലി പണിയെടുത്ത് ജീവിക്കുന്നവനാണ് താൻ. സിനിമയിൽ തന്നെ ഒതുക്കാൻ ശ്രമിച്ചാൽ കൂലിപ്പണിക്ക് പോകുമെന്നും ബിനീഷ് ട്വന്റിഫോറിനോട് പറഞ്ഞു.

മഹാ ചുഴലിക്കാറ്റ് കരുത്താർജിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

മഹാ ചുഴലിക്കാറ്റ് കരുത്താർജിച്ച്‌ അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 166 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും.സംസ്ഥാനത്ത് ജാഗ്രത നിർദേശം.  മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും ശക്തമായ കാറ്റോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

കേരളം രൂപംകൊണ്ടിട്ട് ഇന്നേക്ക് 63 വർഷം

ഇന്ന് നവംബര്‍ ഒന്ന്. കേരള സംസ്ഥാനത്തിന്റെ 63-ാം പിറന്നാളാണിന്ന്. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. രൂപം കൊണ്ട് ആറ് പതീറ്റാണ്ടുകള്‍ക്കിപ്പുറം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top